'ഇന്നല്ലെങ്കിൽ നാളെ സിൽവർ ലൈനിന് അം​ഗീകാരം കിട്ടുക തന്നെ ചെയ്യും'; ലോക കേരള സഭയിൽ മുഖ്യമന്ത്രി

Published : Jun 11, 2023, 09:13 PM IST
'ഇന്നല്ലെങ്കിൽ നാളെ സിൽവർ ലൈനിന് അം​ഗീകാരം കിട്ടുക തന്നെ ചെയ്യും'; ലോക കേരള സഭയിൽ മുഖ്യമന്ത്രി

Synopsis

 കേരളത്തിലെ റോഡുകൾ മികച്ചതാണ്. അരികൊമ്പനെ കൊണ്ടു പോയപ്പോഴാണ് എല്ലാവരും കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകൾ നല്ല നിലയിലാണെന്ന് മനസ്സിലാക്കിയത്. 

തിരുവനന്തപുരം: കേരളത്തിൽ സർവതല സ്പർശിയായ വികസനമാണ് ലക്ഷ്യമെന്ന് ലോക കേരള സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. നഗരവൽകരണം ഏറ്റവും വേഗത്തിൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്റർനെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണെന്നും അത് കെ ഫോൺ വഴി കേരളത്തിൽ സാക്ഷാത്കരിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാകും. അതിനുള്ള തത്വത്തിൽ കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിച്ചു കഴിഞ്ഞു. കേരളത്തിലെ റോഡുകൾ മികച്ചതാണ്. അരികൊമ്പനെ കൊണ്ടു പോയപ്പോഴാണ് എല്ലാവരും കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകൾ നല്ല നിലയിലാണെന്ന് മനസ്സിലാക്കിയത്. വന്ദേഭാരത്തിന് നല്ല സ്വീകാര്യത ലഭിച്ചു. കെ റെയിലിനെ അട്ടിമറിക്കുന്ന നിലപാട് പല കോണുകളിൽ നിന്നും ഉണ്ടായി. പക്ഷെ കെ റെയിൽ യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിർമാണ രംഗത്തുള്ള പ്രശ്ങ്ങൾ പരിഹരിച്ചു വരുന്നു. ഇപ്പോൾ നിക്ഷേപ സൗഹൃദവും വ്യവസായ അന്തരീക്ഷവും മെച്ചപ്പെട്ടു. ഏറ്റവും ആകർഷകമായ വ്യവസായ നയം കേരളം അംഗീകരിച്ചു. നോക്കുകൂലിയുടെ പ്രശ്നം പരിഷ്കൃത സമൂഹത്തിന് നല്ലതല്ല. നോക്കുകൂലി പൂർണമായും നിരോധിച്ചു. ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്താണ് പരിഹരിച്ചത്. എല്ലാ നിക്ഷേപവും കേരളത്തിൽ വരാൻ പറ്റില്ല. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ല. കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിൽ രണ്ടു ഐടി പാർക്കുകൾ കൂടി സ്ഥാപിക്കും. നിക്ഷേപകർക്ക് എല്ലാ സഹായവും കേരളം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരള സഭ ബിസിനസ് മീറ്റ് പ്രസം​ഗത്തിൽ പറഞ്ഞു. 

'ഭരണകക്ഷിക്കാർ മാധ്യമപ്രവര്‍ത്തകരെ...'; ഉമ്മൻചാണ്ടി കാലത്തെ പിണറായിയുടെ പോസ്റ്റ് കുത്തിപ്പൊക്കി വിമര്‍ശകർ

'മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാൻ 82 ലക്ഷം, കേരളത്തെ അപമാനിക്കുന്നതിന് തുല്ല്യം': രൂക്ഷ വിമർശനവുമായി ബിജെപി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'