നിയമന വിവാദം; കാലടി സർവ്വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയ 6 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസ്

By Web TeamFirst Published Feb 9, 2021, 5:40 PM IST
Highlights

പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിനെ ആക്രമിച്ചതിനുമാണ്  ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസെടുത്തത്. 

കൊച്ചി: കാലടി സര്‍വ്വകലാശാല നിയമന വിവാദത്തിൽ പ്രതിഷേധിച്ച് കാലടി സർവ്വകലാശാലയിലേക്ക് മാർച്ച് നടത്തിയ ആറ് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിനെ ആക്രമിച്ചതിനുമാണ്  ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസെടുത്തത്. 

പിഎസ്‍സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് കാലടി സർവകാലശാലയിലേക്ക് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തി മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാനെ സെക്രട്ടറി അജ്മൽ ഹുസൈൻ, മുഹമ്മദ് യാസി, അജ്മൽ, മുഹമ്മദ് ഷഹീൽ, സാദിഖ്, മുഹമ്മദ് ഫസലുദ്ധീൻ എന്നിവർക്കെതിരെ കാലടി പൊലീസാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

click me!