
തിരുവനന്തപുരം: ശബരിമലയിൽ കുംഭമാസ പൂജയ്ക്കായി നട തുറക്കുമ്പോള്‍ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന ദേവസ്വം ബോർഡിന്‍റെ ആവശ്യം സർക്കാർ തളളി. തീർത്ഥാടകരുടെ എണ്ണം 5000 ത്തിൽ നിന്നും 15,000 ആക്കണമെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആവശ്യം. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ എണ്ണം വർദ്ധിപ്പിക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. വെള്ളിയാഴ്ച മുതൽ അഞ്ചു ദിവസത്തേക്കാണ് മാസ പൂജയ്ക്കായി ശബരിമല നട തുറക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam