കാസര്‍കോട്ട് കൊവിഡ് ബാധിച്ച സിപിഎം നേതാക്കളുടേത് ഗുരുതര വീഴ്ച; കേസെടുത്തു

By Web TeamFirst Published May 15, 2020, 8:49 PM IST
Highlights

ബന്ധുവിന് രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ സിപിഎം നേതാവിന് രോഗലക്ഷണം ഉണ്ടായിരുന്നു. തൊണ്ടവേദനയെ തുടര്‍ന്ന് ഇഎന്‍ടി ഡോക്ടറെ സിപിഎം നേതാവ് കണ്ടിരുന്നെങ്കിലും ക്വാറന്‍റൈനില്‍ പോയില്ല

കാസര്‍കോട്: കാസര്‍കോട് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകരില്‍ നിന്നുണ്ടായത് ഗുരുതര വീഴ്‍ച.  മഹാരാഷ്ട്രയില്‍ നിന്നുള്ള ബന്ധുവിനെ സിപിഎം പ്രാദേശിക നേതാവും ഭാര്യയായ പഞ്ചായത്ത് അംഗവും നാട്ടിലേക്ക് എത്തിച്ചത് അനധികൃതമായി. 

ബന്ധുവിന് രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ സിപിഎം നേതാവിന് രോഗലക്ഷണം ഉണ്ടായിരുന്നു. തൊണ്ടവേദനയെ തുടര്‍ന്ന് ഇഎന്‍ടി ഡോക്ടറെ ഇയാള്‍ കണ്ടിരുന്നെങ്കിലും ക്വാറന്‍റൈനില്‍ പോയില്ല. ബന്ധുവിന് രോഗം സ്ഥിരീകരിക്കുന്നതുവരെ നേതാവ് നിരവധിയിടങ്ങളില്‍ എത്തി. ഭാര്യക്കും ഭര്‍ത്താവിനും കൂടി 80 ലേറെ പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. ഇവരുടെ 11,8 വയസ്സുള്ള മക്കൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കമുള്ളവരെ ക്വാറന്‍റൈനിലേക്ക് മാറ്റുകയാണ്. 

സിപിഎം നേതാവിനും ഭാര്യയായ പഞ്ചായത്ത് അംഗത്തിനുമെതിരെ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ക്വാറന്‍റൈന്‍ ലംഘിച്ചതിനാണ് കേസ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരെ സ്വീകരിക്കാൻ പോകുന്നവർ ക്വാറന്‍റൈനില്‍ കഴിയണമെന്നാണ് നിയമം.

click me!