പാസില്ലാതെ ആൾക്കാരെ കടത്തിവിടല്‍; അതിർത്തി ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന

Published : May 15, 2020, 07:46 PM IST
പാസില്ലാതെ ആൾക്കാരെ കടത്തിവിടല്‍; അതിർത്തി ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന

Synopsis

പന്ത്രണ്ട് അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകളിലും 16 അന്തർ ജില്ല ചെക്ക് പോസ്റ്റുകളിലുമാണ് പരിശോധന നടത്തിയത്. 

തിരുവനന്തപുരം: സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകൾ വഴി പാസില്ലാതെ ആൾക്കാരെ കടത്തിവിടുന്നുവെന്ന വിവരത്തെ തുടർന്ന് വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഉദ്യോഗസ്ഥർ പണം വാങ്ങി പാസില്ലാത്തവരെ കടിത്തിവിടുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. 

പന്ത്രണ്ട് അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകളിലും 16 അന്തർ ജില്ലാ ചെക്ക് പോസ്റ്റുകളിലുമാണ് പരിശോധന നടത്തിയത്. കോട്ടയം ജില്ലയിലെ കിടങ്ങറ,പത്തനംതിട്ടയിലെ കടമ്പനാട് എന്നീ ചെക്ക്പോസ്റ്റുകളിൽ യാതൊരു പരിശോധനയുമില്ലാതെ വാഹനങ്ങള്‍ കടത്തിവിടുന്നതായി കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു. വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് നൽകും.

വയനാട്ടിലെ മൂന്ന് കോളനികള്‍ നിയന്ത്രണ മേഖലകള്‍ ആക്കും

 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി