
പത്തനംതിട്ട: തിരുവല്ലയിൽ പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പകർത്തിയതിന് സിപിഎം ( cpm ) ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്ഐ ( dyfi ) പ്രവർത്തകനുമെതിരെ കേസ്. തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോൻ, ഡിവൈഎഫ്ഐ പ്രവർത്തകൻ നാസർ എന്നിവർക്കെതിരെ കേസെടുത്തു. ഒരുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിൽ വച്ച് യുവതിക്ക് ജ്യൂസ് നൽകി മയക്കി പീഡിപ്പിച്ച് നഗ്നചിത്രം പകർത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ യുവതിയോട് പ്രതികള്‍ രണ്ടുലക്ഷം ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെട്ടു. ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ തിരുവല്ല നഗരസഭയിലെ രണ്ട് കൗൺസിലർമാരും അഭിഭാഷകനും അടക്കം 10 പേർ പ്രതികളാണ്. മുമ്പ് ഒരു വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും, ഡിഎന്‍എ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് ബ്രാഞ്ച് സെക്രട്ടറി സജിമോൻ. എന്നാല്‍ സജിമോന് എതിരെ ഇതുവരെ പരാതി കിട്ടിയിട്ടില്ലെന്ന് തിരുവല്ല സിപിഎം എരിയ സെക്രട്ടറി ഫ്രാൻസിസ് വി ആന്‍റണി പറഞ്ഞു. പരാതി കിട്ടിയാൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും എരിയ സെക്രട്ടറി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam