തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന കേസ്: ചികിത്സക്കെത്തിയ സ്ത്രീയുടെ പരാതിയിൽ കേസ് ‌

Published : Mar 13, 2026, 04:16 PM ISTUpdated : Mar 13, 2026, 07:09 PM IST
case against doctor

Synopsis

2023 മുതൽ ബന്ധമുണ്ടെന്ന് പരാതിയിൽ പറയുന്നു. മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗം തലവനാണ് ഡോ. സുനിൽ കുമാർ.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഡോ.സുനിൽ കുമാറിനെതിരെ സ്ത്രീപീഡനത്തിന് കേസ്. ചികിത്സക്കെത്തിയ സ്ത്രീയുമായി സൌഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. നിലവിൽ മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗം തലവനാണ് ഡോ. സുനിൽ കുമാർ. 2023 സെപ്തംബറിൽ പരിചയപ്പെട്ട ശേഷം പലയിടങ്ങളിലെത്തിച്ച് വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതി.

അതേ സമയം, പരാതി ഹണിട്രാപ്പെന്നാണ് കുടുംബത്തിന്‍റെ പ്രതികരണം. പരാതിക്കാരി ഫ്ലാറ്റിനായി ഭീഷണിപ്പെടുത്തി. പണം തട്ടിയെടുത്തെന്നും ഡോക്ടറുടെ കുടുംബം വെളിപ്പെടുത്തി. പരാതിക്കാരിക്കെതിരെ ഡോക്ടറും പരാതി നൽകിയിരിക്കുകയാണ്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിന് സമീപം തോക്കും മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, ചോദ്യം ചെയ്ത യുവാവിനെ മർദിച്ചു, നാലുപേർ അറസ്റ്റിൽ
കെസിയുടെ പേരിൽ തുലാഭാരം, സതീശന് വേണ്ടി മൂവാറ്റുപുഴയിലും ഫ്ലെക്സുകൾ; ഹൈക്കമാന്‍ഡ് കര്‍ശനമായി വിലക്കിയിട്ടും മുഖ്യമന്ത്രി കസേരക്ക് ചരടുവലി