പുഷ്പന്റെ പരാതിയിൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസ്; വ്യാജ വാർത്തയിൽ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

Published : Feb 21, 2024, 10:32 PM ISTUpdated : Feb 21, 2024, 10:43 PM IST
പുഷ്പന്റെ പരാതിയിൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസ്; വ്യാജ വാർത്തയിൽ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

Synopsis

സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ എഡിറ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നാണ് പരാതി. കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലാണ് പുഷ്പൻ. സ്വകാര്യ സർവകലാശാല വിഷയത്തിലായിരുന്നു അലോഷ്യസിന്റെ പോസ്റ്റ്‌. 

കണ്ണൂർ: പുഷ്പന്റെ പരാതിയിൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെനെതിരെ കേസ്. ചൊക്ലി പൊലീസാണ് അലോഷ്യസിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്. സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ എഡിറ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നാണ് പരാതി. കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലാണ് പുഷ്പൻ. സ്വകാര്യ സർവകലാശാല വിഷയത്തിലായിരുന്നു അലോഷ്യസിന്റെ പോസ്റ്റ്‌. 

സ്വകാര്യ സർവകലാശാല വിഷയത്തിൽ സിപിഎം നയം മാറ്റത്തെ വിമർശിച് അലോഷ്യസ് ഈ മാസം ആറിന് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിന് എതിരെയാണ് പുഷ്പൻ പരാതി നൽകിയത്. ഐപിസി 153ന് പുറമെ കേരള പൊലീസ് ആക്ടിലെ 120(o) വകുപ്പും ചുമത്തിയിട്ടുണ്ട്.
ജുവലറിയിൽ രാത്രി ബുർഖ ധരിച്ച് ഒന്നിച്ചെത്തി മൂന്ന് സ്ത്രീകൾ, ശേഷം വമ്പൻ തരികിട! സിസിടിവി കുടുക്കുമോ? അന്വേഷണം

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും