
ചേലക്കര: ചേലക്കരയിലെ ന്യൂനപക്ഷമോർച്ചയുടെ ലഘുലേക്കെതിരെ കേസ്. ലഹളയുണ്ടാക്കാനുള്ള ഉദ്ദേശത്തോടുകൂടി ലഘുലേഖ തയ്യാറാക്കി എന്നാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംവിധാനം 192-ാം വകുപ്പ് പ്രകാരമാണ് ചേലക്കര പൊലീസ് കേസെടുത്തത്. യുഡിഎഫിന്റെ ചേലക്കരയിലെ ചീഫ് ഇലക്ഷൻ ഏജന്റ് ടിഎം കൃഷ്ണനാണ് പരാതിക്കാരൻ. കേരള ക്രൈസ്തവർ യാഥാർത്ഥ്യം തിരിച്ചറിയാൻ വൈകരുത് എന്ന തലക്കട്ടോടെ ആയിരുന്നു ന്യൂനപക്ഷ മോർച്ച ലഘുലേഖ പുറത്തിറക്കിയത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam