
തിരുവനന്തപുരം: മാസപ്പടിക്കേസിലെ ഇഡി ശിപാർശയിൽ കേസ് എടുക്കുന്നതിൽ തീരുമാനം വൈകും. നിയമോപദേശം അടുത്ത ആഴ്ച മാത്രമാണ് സർക്കാറിന് ലഭിക്കുക. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ നിയമപദേശം നൽകുകയുള്ളൂ. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി ശുപാർശ അതീവ ഗൗരവമാണെന്നും കേസെടുക്കണമെന്നുമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട്. കേസെടുക്കേണ്ട സാഹചര്യമെന്നാണ് കെപിസിസി യോഗത്തിൽ മുഖ്യമന്ത്രി വിലയിരുത്തിയത്. എന്നാല്‍, എടുത്ത് ചാടി നടപടി വേണ്ടെന്നായിരുന്നു യോഗത്തിലെ പൊതുധാരണ. പിണറായിക്കെതിരായ തുടർനടപടി ആലോചിച്ച് മതിയെന്ന് വിടി ബല്‍റാം അഭിപ്രായപ്പെട്ടു. ഉടനടി കേസെടുക്കണമെന്നായിരുന്നു മാത്യു കുഴല്‍നാടന്‍റെ നിലപാട്.
കരുതലോടെ നിയമവിശങ്ങള്‍ പരിശോധിച്ച് സർക്കാർ തീരുമാനമെടുക്കണമെന്നും കെപിസിസി പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവർ ആവശ്യപ്പെട്ടു. പിണറായിക്കെതിരായ ഉടൻ കേസെടുക്കണമെന്ന് മാത്യു കുഴൽനാടൻ എംഎല്‍എ ആവശ്യപ്പെട്ടെങ്കിലും ആലോചിച്ച് നീങ്ങണമെന്ന് വി ടി ബൽറാം അഭിപ്രായപ്പെട്ടു. നിയമപരമായി പരിശോധനയ്ക്ക് ശേഷം തുടർനടപടി എന്നും കേസെടുക്കേണ്ടി വരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംഭവം ഗൗരവതരമാണെന്നും സിപിഎം നേതാക്കളുടെ വിശദീകരണം തൃപ്തികരമല്ലെന്നും യോഗത്തിന് ശേഷം സണ്ണി ജോസഫ് പ്രതികരിച്ചു. അഡ്വക്കറ്റ് ജനറലും ഡിജിപിയുമാണ് നിയമോപദേശം നൽകുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam