കുടിച്ച് 'പാമ്പായ' പൊലീസുകാരനെ നാട്ടുകാര്‍ പിടികൂടി, പിന്നെ ഇഴച്ചില്‍ സ്റ്റേഷനിലായി; ഒടുവില്‍ പൊല്ലാപ്പായി

Published : Jun 28, 2019, 06:37 PM ISTUpdated : Jun 28, 2019, 06:48 PM IST
കുടിച്ച് 'പാമ്പായ' പൊലീസുകാരനെ നാട്ടുകാര്‍ പിടികൂടി, പിന്നെ ഇഴച്ചില്‍ സ്റ്റേഷനിലായി; ഒടുവില്‍ പൊല്ലാപ്പായി

Synopsis

മദ്യപിച്ച് വാഹനമോടിച്ചതിന് ബിജുവിനെതിരെ മംഗലപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്.  വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്

തിരുവനന്തപുരം: മദ്യലഹരിയിൽ സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് പൊലീസുകാരനെതിരെ കേസ്. തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ജി ബി ബിജുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വാഹനമോടിച്ച ബിജുവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചത് കണ്ടതോടെയാണ് നാട്ടുകാർ വണ്ടി തടഞ്ഞ് നിർത്തിയത്.  തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച ബിജു അവിടെ ബഹളമുണ്ടാക്കുകയായിരുന്നു. 

മദ്യപിച്ച് വാഹനമോടിച്ചതിന് ബിജുവിനെതിരെ മംഗലപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്.  വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്.

"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആ‍ർ കരട് പട്ടിക; പ്രശ്നങ്ങൾ പരിശോധിക്കാൻ നിശാ ക്യാമ്പുമായി കോണ്‍ഗ്രസ്, ഇന്ന് വൈകിട്ട് 5 മണി മുതൽ
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; തിരുത്തൽ നടപടികൾ വേഗത്തിലാക്കാൻ സിപിഎം, പോരായ്മകൾ പരിഹരിക്കാൻ ആക്ഷൻ പ്ലാൻ ഉണ്ടാക്കും