പ്രായപൂർത്തിയാകാത്ത 18 പെണ്‍കുട്ടികളെ രേഖകളില്ലാതെ കേരളത്തിലെത്തിച്ച ഏജന്‍റ് പിടിയിൽ; കുട്ടികളെ രക്ഷിച്ചു

By Web TeamFirst Published Jun 28, 2019, 6:27 PM IST
Highlights

വിവിധ കന്യാസ്ത്രീ മഠങ്ങളിലേക്ക് ജോലിക്കായാണ് തങ്ങളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന്  കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. 

തൃശൂര്‍: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യാജരേഖകളുമായി പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച ഏജന്‍റ് പിടിയില്‍. പ്രായപൂർത്തിയാകാത്ത 18 പെൺകുട്ടികളുമായെത്തിയ ഒഡിഷ സ്വദേശിയാണ് പിടിയിലായത്. ഒഡിഷ സ്വദേശി നാഗേന്ദ്രയാണ്  തൃശൂരില്‍ നിന്നും പൊലീസിന്‍റെ  പിടിയിലായത്.

വിവിധ കന്യാസ്ത്രീ മഠങ്ങളിലേക്ക് ജോലിക്കായാണ് തങ്ങളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന്  കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഛത്തീസ്ഗഡ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികളെ എത്തിച്ചത്. പെണ്‍ കുട്ടികളെ റസ്ക്യൂ ഹോമിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

click me!