പീഡനക്കേസിലെ ഇരയോട് കേസ് പിൻവലിക്കാൻ സമ്മർദ്ദം: പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ

Published : Mar 13, 2023, 11:41 PM IST
പീഡനക്കേസിലെ ഇരയോട് കേസ് പിൻവലിക്കാൻ സമ്മർദ്ദം: പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ

Synopsis

ചാവക്കാട് പൊലീസാണ് കോടതിയുടെ നിർദ്ദേശപ്രകാരം കേസെടുത്തത്. 2016ലാണ് കേസിനാസ്പദമായ സംഭവം. ജോലി വാഗ്ദാനം ചെയ്ത് ഇടുക്കിയിൽ നിന്ന് യുവതിയെ ഗുരുവായൂരിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്

തൃശ്ശൂർ: പീഡനക്കേസിലെ ഇരയോട് കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയ സംഭവത്തിൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാക്കേസ് എടുത്തു. ചാവക്കാട് കോടതിയിലെ അഡ്വ.കെ.ആർ.രജിത്കുമാറിനെതിരെയാണ് കേസ്. ചാവക്കാട് പൊലീസാണ് കോടതിയുടെ നിർദ്ദേശപ്രകാരം കേസെടുത്തത്. 2016ലാണ് കേസിനാസ്പദമായ സംഭവം. ജോലി വാഗ്ദാനം ചെയ്ത് ഇടുക്കിയിൽ നിന്ന് യുവതിയെ ഗുരുവായൂരിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഈ കേസിൽ രണ്ട് പ്രതികൾക്കെതിരെ വിചാരണ കുന്നംകുളം കോടതിയിൽ തുടരുകയാണ്.  ഇരയെ താനാണ് പബ്ലിക് പ്രോസിക്യൂട്ടർ എന്ന് തെറ്റിദ്ധരിപ്പിച്ച് കേസ് പിൻവലിപ്പിക്കാന രജിത് കുമാർ ആവശ്യപ്പെട്ടെന്നാണ് പരാതി. യുവതി നൽകിയ സ്വകാര്യ അന്യായം സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'