രഹന ഫാത്തിമ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതി; അന്വേഷണം താൽക്കാലം നിർത്തിവയ്ക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി, റിപ്പോർട്ട് നിരസിച്ച് കോടതി

Published : Aug 11, 2025, 08:55 PM IST
Rehana Fathima

Synopsis

കേസ് റഫർ ചെയ്യാനുള്ള പത്തനംതിട്ട പൊലീസിന്റെ റിപ്പോർട്ട് കോടതി നിരസിച്ചു. പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

പത്തനംതിട്ട: ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്കെതിരായ കേസ് അന്വേഷണം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി. കേസ് റഫർ ചെയ്യാനുള്ള പത്തനംതിട്ട പൊലീസിന്റെ റിപ്പോർട്ട് കോടതി നിരസിച്ചു. പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസ് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ കോടതി ഉത്തരവിട്ടുണ്ട്.

ഫേസ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ എടുത്ത കേസിലാണ് കോടതി ഉത്തരവ്. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുക എന്ന ഗൂഢ ലക്ഷ്യത്തോടെ സാമൂഹിക മാധ്യമങ്ങളിൽ അയ്യപ്പനെ അധിക്ഷേപിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും ചെയ്തതിനെതിരായതാണ് കേസ്. ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോനാണ് പരാതിക്കാരൻ. ഫേസ്ബുക്കിൽ നിന്നും വിശദീകരണം ലഭിക്കും വരെ അന്വേഷണം നിർത്തി വയ്ക്കാനാണ് പൊലീസ് കോടതിയെ സമീപിച്ചത്. 2018 ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്നായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. വിവരങ്ങൾ കിട്ടിയാൽ തുടർനടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍, കേസന്വേഷണം തുടരാനാണ് മജിസ്ട്രേറ്റ് കോടതിയിയുടെ ഉത്തരവ്.

PREV
Read more Articles on
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'