കരിഞ്ഞ പ്ലാവിനെ ചൊല്ലി വിവാദം; ഷാജി മോൻ ജോർജിനെതിരെ കേസ്; സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി

Published : May 14, 2024, 11:43 AM IST
കരിഞ്ഞ പ്ലാവിനെ ചൊല്ലി വിവാദം; ഷാജി മോൻ ജോർജിനെതിരെ കേസ്; സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി

Synopsis

ഇന്നലെ ഷാജിമോന്റെ സ്ഥാപനത്തിന് മുന്നിൽ സമരം നടത്താനുള്ള പരിസ്ഥിതി പ്രവർത്തകരുടെ സമരം സംഘർഷത്തിലാണ് അവസാനിച്ചത്.   

കോട്ടയം: കരിഞ്ഞ പ്ലാവിനെ ചൊല്ലിയുണ്ടായ വിവാദത്തെ തുടർന്ന് മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജി മോൻ ജോർജിനെതിരെ കേസെടുത്ത് പൊലീസ്. പരിസ്ഥിതി പ്രവർത്തക പ്രൊഫസർ കുസുമം ജോസഫിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതി. ഇന്നലെ ഷാജിമോന്റെ സ്ഥാപനത്തിന് മുന്നിൽ സമരം നടത്താനുള്ള പരിസ്ഥിതി പ്രവർത്തകരുടെ സമരം സംഘർഷത്തിലാണ് അവസാനിച്ചത്. 

കോട്ടയം മാഞ്ഞൂരിലെ പ്രവാസി വ്യവസായി ഷാജിമോൻ ജോർജിന്റെ സ്ഥാപനത്തിന് മുന്നിലെ പരിസ്ഥിതി  പ്രവർത്തകരുടെ സമരം വാക്കുതർക്കത്തിലും സംഘർഷത്തിലുമാണ് കലാശിച്ചത്. പ്രൊഫസർ കുസുമം ജോസഫിന്റെ നേതൃത്വത്തിൽ എത്തിയ പരിസ്ഥിതി പ്രവർത്തകരെ ഷാജിമോൻ ജോർജ്ജും സംഘവും തടഞ്ഞതോടെയാണ് ഇരുകൂട്ടരും തമ്മിൽ വാക്കു തർക്കം ഉണ്ടായത്.

ഷാജിമോൻ ഗുണ്ടയെപ്പോലെ പെരുമാറിയെന്ന് കുസുമം ജോസഫ് ആരോപിച്ചു. ആരുടെയോ കയ്യിൽ നിന്ന് പണം വാങ്ങി തന്റെ സ്ഥാപനത്തെ തകർക്കാനാണ് പരിസ്ഥിതി പ്രവർത്തകർ ശ്രമിക്കുന്നതെന്ന് ഷാജിമോനും കുറ്റപ്പെടുത്തി. ഷാജി മോന്റെ സ്ഥാപനത്തിന് മുന്നിലെ പ്ലാവ് കരിഞ്ഞതിനെ ചൊല്ലിയുള്ള വിവാദമാണ് ഇന്നലെ തെരുവ് തർക്കത്തിലേക്ക് നീണ്ടത്. 

 

PREV
click me!

Recommended Stories

കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ
കൊച്ചി മേയറുടെ ബ്രഹ്മപുരം സന്ദര്‍ശനം; പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിജെ വിനോദ് എംഎൽഎ