
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് വനിതാ പൈലറ്റിന് നേരെ അശ്ലീല പരാമര്‍ശം നടത്തിയ അപമാനിച്ച ടാക്സി ഡ്രൈവർക്കെതിരെ കേസ്. ദില്ലി സ്വദേശിയായ പൈലറ്റിനോട് അശ്ലീല പരാമർശം നടത്തിയെന്നാണ് കേസ്. വനിതാ ദിനത്തില്‍ രാത്രി പതിനൊന്നേകാലോടെയാണ് സംഭവമുണ്ടായത്. വിമാനത്തില്‍ രണ്ടാം പൈലറ്റായി ജോലി കഴിഞ്ഞ് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ യുവതി ഹോട്ടലിലേക്ക് പോവുമ്പോഴായിരുന്നു ദുരനുഭവം.
വിമാനം യഥാർത്ഥ സമയത്തേക്കാൾ വൈകിയാണ് എത്തിയത്. ഹോട്ടലിലേക്ക് പോകാനായി ടാക്സി വിളിക്കാനൊരുങ്ങിയപ്പോഴാണ് ഡ്രൈവറുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായത്. ടാക്സി ഡ്രൈവർ യുവതിക്ക് നേരെ അശ്ലീല പരാമർശം നടത്തുകയായിരുന്നു. ഉടൻ തന്നെ പൈലറ്റ് ഇക്കാര്യം എയർപോർട്ട് അതോറിറ്റിയോട് അറിയിച്ചു. അപ്പോഴേക്കും ടാക്സി ഡ്രൈവർ സ്ഥലം വിട്ടിരുന്നു.
എയര്‍പോര്‍ട്ട് അധൃകൃതര്‍ മുഖേനെ യുവതി പൊലീസില്‍ പരാതി നല്‍കി. വലിയതുറ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാൻ വനിതാ പൈലറ്റിന് നിര്‍ദ്ദേശം ലഭിച്ചു. തുടർന്ന് എയർ ഇന്ത്യയിലെ സഹപ്രവർത്തകർക്കൊപ്പം പൈലറ്റ് സ്റ്റേഷനിലെത്തി പരാതി നൽകുകയും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ടാക്സി പിക്കപ്പ് പോയിന്‍റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam