
കോഴിക്കോട്: സാന്പത്തിക നേട്ടം മാത്രമാകരുത് കോളേജ് അധ്യാപകരുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതില്‍ കോളേജ് അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്നും സ്വന്തമായി പണമുണ്ടാക്കുന്നതില്‍ മാത്രം ശ്രദ്ധ ചെലുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പണത്തിന് നല്ലതുപോലെ ലുബ്ധ് കാണിക്കുന്നവരാണെന്ന് നിങ്ങളെന്ന് നേരത്തെ തെളിയിച്ചതാണ്. അത് ശരിയായ രീതിയില്ലെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തി പ്പെടുത്തുന്നതിലായിരിക്കണം ഊന്നലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാലറി ചലഞ്ചിനെ എതിർത്തവരെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി. എകെപിസിടിഎ സംസ്ഥാന സമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി."
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam