പൊലീസുകാരെ ആക്രമിച്ചതിന് ടി.സിദ്ധീഖിൻ്റെ ഗണ്‍മാനെതിരെ കേസെടുത്തു

Published : Jun 28, 2022, 06:18 PM IST
പൊലീസുകാരെ ആക്രമിച്ചതിന്  ടി.സിദ്ധീഖിൻ്റെ ഗണ്‍മാനെതിരെ കേസെടുത്തു

Synopsis

രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത ദിവസമുണ്ടായ പ്രതിഷേധത്തിൽ കോൺഗ്രസ്‌ പ്രവർത്തകർക്കൊപ്പം പോലീസുകാരെ ആക്രമിച്ച സംഭവത്തിലാണ്‌ കേസെടുത്തിരിക്കുന്നത്. 

കൽപ്പറ്റ: ടി. സിദ്ദിഖ് എംഎൽഎയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ സിവിൽ പൊലീസ് ഓഫീസർ സ്മിബിനെതിരെ പൊലീസ് കേസെടുത്തു. പോലീസ്‌ ഉദ്യോഗസ്ഥരുടെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്ന കേസിലാണ് സ്മിബിനെ പൊലീസ് പ്രതിചേർത്തത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത ദിവസമുണ്ടായ പ്രതിഷേധത്തിൽ കോൺഗ്രസ്‌ പ്രവർത്തകർക്കൊപ്പം പോലീസുകാരെ ആക്രമിച്ച സംഭവത്തിലാണ്‌ കേസെടുത്തിരിക്കുന്നത്. 

കോൺ​ഗ്രസ് പ്രതിഷേധറാലിക്കിടെയുണ്ടായ സംഘ‍ർഷത്തിൽ പൊലീസുകാരെ ആക്രമിച്ചതിന് സ്മിബിനെ നേരത്തെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.  എംഎൽഎയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാരൻ കൽപറ്റ ടൗണിൽ നടന്ന കോൺ​ഗ്രസ് റാലിക്കിടെ ക്രമസമാധാന ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചെന്ന സ്പെഷ്യൽ ബ്രാഞ്ചിൻ്റെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു വയനാട് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. സിബിൻ സംഘ‍ർഷത്തിനിടെ മറ്റു പൊലീസുകാരെ ആക്രമിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തുവെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. 

PREV
click me!

Recommended Stories

ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം
മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ