മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: ഗണേഷിൻ്റെ ഓഫീസ് സെക്രട്ടറിക്കെതിരായ കേസ് ഫെബ്രു.നാലിലേക്ക് മാറ്റി

Published : Jan 31, 2022, 01:03 PM IST
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: ഗണേഷിൻ്റെ ഓഫീസ് സെക്രട്ടറിക്കെതിരായ കേസ് ഫെബ്രു.നാലിലേക്ക് മാറ്റി

Synopsis

കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും നിരവധി പേരെ ചോദ്യം ചെയ്യാനുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

കൊച്ചി:നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസ് പരിഗണിക്കുന്നത് ഫെബ്രുവരി നാലിലേക്ക്  മാറ്റി. അന്വേഷണ പുരോഗത്തിയെക്കുറിച്ചുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും നിരവധി പേരെ ചോദ്യം ചെയ്യാനുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

 റിപ്പോർട്ട് പരിശോധിച്ച ശേഷം ഫെബ്രുവരി നാലിന് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് വീണ്ടും പരിഗണിക്കും.  ഗണേഷ് കുമാർ എം.എൽ.എ യുടെ മുൻ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്നവശ്യപ്പെട്ടു  ഭീഷണിപ്പെടുത്തിയെന്ന കേസിൽ, ക്രൈം ബ്രാഞ്ച് അന്വേഷണം വൈകുന്നുവെന്നാരോപിച്ചു മാപ്പു സാക്ഷിയായ വിപിൻലാലാണ് കോടതിയെ സമീപിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരെ നിരീക്ഷിക്കാൻ നീക്കം, ക്യാമറ സ്ഥാപിച്ചു; വിവാദമായതോടെ പിൻവലിച്ചു
മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം:3 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ, വിധിയിൽ പൂർണമായും തൃപ്തരല്ലെന്ന് ജലീലിൻ്റെ കുടുംബം