അഴിമതിക്ക് അറസ്റ്റിലായ ഉദ്യോ​ഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങി; വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ്

Published : Mar 21, 2023, 02:49 PM ISTUpdated : Mar 21, 2023, 05:46 PM IST
അഴിമതിക്ക് അറസ്റ്റിലായ ഉദ്യോ​ഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങി; വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ്

Synopsis

നാരായണനെതിരെയുണ്ടായിരുന്ന സ്വത്ത് കേസ് അവസാനിപ്പിക്കാനായി 50,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. 

തിരുവനന്തപുരം: അഴിമതിക്ക് അറസ്റ്റിലായ ഉദ്യോ​ഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തെ തുടർന്ന് വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ്. ഡിവൈഎസ്പി വേലായുധൻ നായർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെ ഷ്യൽ ഡിവൈഎസ്പിയാണ് വേലായുധൻ. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനിൽ നിന്നാണ് പണം വാങ്ങിയത്. നാരായണനെതിരെയുണ്ടായിരുന്ന സ്വത്ത് കേസ് അവസാനിപ്പിക്കാനായി 50,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. 

നാരായണന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കേസൊതുക്കാൻ കൈക്കൂലി നൽകിയതിൻ്റെ തെളിവ് ലഭിച്ചത്. സ്വത്ത് സമ്പാദന കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ്പി യുടെ മകന്റെ അക്കൗണ്ടിലേക്ക് 50000 നാരായണൻ കൈമാറി‌. സ്വത്ത് സമ്പാദന കേസ് തുടരന്വേഷണം നട ത്താൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. 

കൈക്കൂലി വാങ്ങുന്നതിനിടെ ജോയിൻ്റ് കൗണ്‍സിൽ നേതാവായ താലൂക്ക് സര്‍വേയര്‍ വിജിലൻസ് പിടിയിൽ

 

PREV
click me!

Recommended Stories

കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്
ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ, കുറിപ്പുമായി പി പി ദിവ്യ; നിയമപോരാട്ടം അവസാനിപ്പിക്കരുതെന്ന് പ്രതികരണം