കൊവിഡ് രോഗം മറച്ചുവെച്ച വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കെതിരെ കേസ്

Published : May 18, 2020, 05:38 PM ISTUpdated : May 18, 2020, 06:03 PM IST
കൊവിഡ് രോഗം മറച്ചുവെച്ച വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കെതിരെ കേസ്

Synopsis

അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ മൂന്ന് പേര്‍ക്കെതിരെയാണ് കേസ്.  

തിരുവനന്തപുരം: കൊവിഡ് രോഗം മറച്ചുവെച്ച മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മൂന്ന് പേര്‍ക്കെതിരെയാണ് കേസ്. ഇവര്‍ രോഗം മറച്ചുവെച്ച് സംസ്ഥാനത്തെത്തുകയും എത്തിയ ശേഷവും രോഗ വിവരം മറച്ചുവെക്കുകയുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ 21 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയ ഏഴ് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാവങ്ങൾക്ക് സഹായം കിട്ടുന്ന പരിപാടി അല്ലേ', ജമാഅത്തെ ഇസ്ലാമിയുടെ ബൈത്തു സകാത്ത് പരിപാടിയിൽ പങ്കെടുത്തതിൽ നിലപാട് വ്യക്തമാക്കി അബ്ദുറഹ്മാൻ
സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ല; 5 നിയമലംഘനങ്ങള്‍ നടത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന നിയമത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി