വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; ഡോക്ടര്‍ക്കെതിരെ കേസ്

Published : May 16, 2024, 09:02 PM IST
വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; ഡോക്ടര്‍ക്കെതിരെ കേസ്

Synopsis

സംഭവത്തില്‍ ആരോപണ വിധേയനായ ഡോ. ബിജോൺ ജോൺസണെ നേരത്തേ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ കേസെടുത്തുവെന്ന വാര്‍ത്ത വരുന്നത്

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. നാല് വയസുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്തതിനാണ് കേസ്. സംഭവത്തില്‍ ആരോപണ വിധേയനായ ഡോ. ബിജോൺ ജോൺസണെ നേരത്തേ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണിപ്പോള്‍ കേസെടുത്തുവെന്ന വാര്‍ത്ത വരുന്നത്. ഇതിനിടെ ഡോക്ടറെ ന്യായീകരിച്ച് കെജിഎംസിടിഎ (കേരള ഗവൺമെന്‍റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ) രംഗത്തെത്തിയതും ചര്‍ച്ചയാകുന്നുണ്ട്. അവയവം മാറി ശസ്ത്രക്രിയ ചെയ്തുവെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമെന്നും കുട്ടിയുടെ നാവിന് അടിയിലെ വൈകല്യം ശ്രദ്ധയില്‍ പെട്ടതോടെയാണ് ആദ്യം ആ ശസ്ത്രക്രിയ നടത്തിയത് എന്നുമായിരുന്നു കെജിഎംസിടിഎ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നത്. 

എന്നാല്‍ ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നേരത്തെ ഡോക്ട‍ര്‍ വീഴ്ച സമ്മതിച്ചിരുന്നു.  ശസ്ത്രക്രിയ കുടുംബത്തിൻറെ അനുമതിയോടെയായിരുന്നില്ല എന്ന് ഡോക്ടർ എഴുതിയ രേഖയാണ് പുറത്തുവന്നത്.

Also Read:- 'അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകം', ആത്മവീര്യം തകര്‍ക്കരുതെന്ന് കെജിഎംസിടിഎ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം