ഭൂരിപക്ഷ പ്രവചന മത്സരം, വാഗ്ദാനം 10001 രൂപ; സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്

Published : Apr 05, 2026, 11:53 AM IST
Case Filed Over Majority Prediction Contest Offering Cash Reward in Kayamkulam

Synopsis

ഭൂരിപക്ഷ പ്രവചന മത്സരത്തിൽ കേസ്. എം ലിജുവിന്‍റെ ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് 10001 രൂപ വാഗ്ദാനം ചെയ്ത സംഭവത്തിലാണ് കായംകുളം പൊലീസ് കേസെടുത്ത്

ആലപ്പുഴ: ഭൂരിപക്ഷ പ്രവചന മത്സരത്തിൽ കേസ്. എം ലിജുവിന്‍റെ ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് 10001 രൂപ വാഗ്ദാനം ചെയ്ത സംഭവത്തിലാണ് കായംകുളം പൊലീസ് കേസെടുത്ത്. യൂത്ത് കോണ്ഗ്രസ് നേതാവ് ആകാശ് തഴയശേരിക്കെതിരെയാണ് കേസ്. ഫേസ്ബുക്ക് വഴിയായിരുന്നു പ്രവചന മത്സരം നടന്നത്. കായങ്കുളത്ത് രണ്ടാം അങ്കത്തിനിറങ്ങിയിരിക്കുകയാണ് അഡ്വ.എം ലിജു. മണ്ഡലം തിരിച്ച് പിടിക്കുകയാണ് ലക്ഷ്യം. സിറ്റിങ് എംഎൽഎ കൂടിയായ യു പ്രതിഭയെയാണ് എൽഡിഎഫ് ഇത്തവണയും രംഗത്തിറക്കിയിരിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധനയിലും നിരാശ; ശരണ്യയെ കുറിച്ച് യാതൊരു സൂചനയുമില്ലെന്ന് വനംവകുപ്പ്, ചെങ്കുത്തായ പ്രദേശം വെല്ലുവിളി
'അത് വ്യാജ ആരോപണം'; ഹരിയാന സ്വദേശിക്കെതിരെ കെ സി വേണുഗോപാലിന്റെ മാനനഷ്ട കേസ്