പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കി റിമാൻഡിൽ, പൊലീസ് തിങ്കളാഴ്ച കസ്റ്റഡ‍ി അപേക്ഷ നൽകും

Published : Aug 14, 2026, 09:02 PM IST
arjun ayanki arrest

Synopsis

അർജുൻ ആയങ്കിയെ കോതമം​ഗലത്ത് എത്തിച്ചിരിക്കുകയാണ്. കോതമംഗലം മജിസ്ട്രേറ്റിന് മുന്നിൽ അർജുനെ ഹാജരാക്കി.

കൊച്ചി: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു. അർജുൻ ആയങ്കിയെ കോതമം​ഗലത്ത് എത്തിച്ചിരിക്കുകയാണ്. കോതമംഗലം മജിസ്ട്രേറ്റിന് മുന്നിൽ അർജുനെ ഹാജരാക്കി.

കോതമംഗലം ,ഊന്നുകല്‍ എസ്എച്ച്ഓമാരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ എറണാകുളം കുട്ടമ്പുഴ പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു. തലശ്ശേരി സബ് ജയിലില്‍ നിന്നും പ്രൊഡക്ഷന്‍ വാറന്‍റ് ഹാജരാക്കിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ആഭ്യന്തര മന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച കേസില്‍പോലീസ് കസ്റ്റഡിയിലായിരുന്ന അര്‍ജുന്‍ ആയങ്കിയെ ഇന്ന് കാലത്താണ് തിരികെ തലശ്ശേരി സിജെ എം കോടതില്‍ ഹാജരാക്കിയത്.

അര്‍ജുനെ കോടതി വീണ്ടും റിമാന്‍റ് ചെയ്തതിന് പിന്നാലെ കുട്ടമ്പുഴ പോലീസ് ജയിലിലെത്തുകയായിരുന്നു. അതേ സമയം അര്ജുന്‍ ആയങ്കി ഒളിവില്‍ കഴിയുന്ന സമയത്ത് യാത്രക്കായി ഉപയോഗിച്ച കാ ര്‍ തളിപ്പറമ്പില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവായ കുട്ടന്‍റെ കാറാണ് തളിപ്പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പള്ളിയിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ മോഷ്ടിച്ചു, യുവാവ് പിടിയിൽ
കോഴിക്കോട്ടെ ഹോട്ടലിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി