നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും, ദിലീപ് ഹാജരായേക്കും

Published : Dec 03, 2019, 07:32 AM IST
നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും, ദിലീപ് ഹാജരായേക്കും

Synopsis

തുടര്‍ച്ചയായ മൂന്നാം തവണ വിചാരണക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ഒമ്പതാം പ്രതി സനില്‍കുമാറിന്‍റെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയിരുന്നു.  

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ പുനരാരംഭിക്കും. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൻമേലുള്ള പ്രോസിക്യൂഷന്‍റെ പ്രാരംഭ വാദം നേരത്തെ പുർത്തിയായിരുന്നു. ഇന്ന് പ്രതിഭാഗം വാദം തുടങ്ങും. കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ഇന്ന് ഹാജരായേക്കും. തുടര്‍ച്ചയായ മൂന്നാം തവണ വിചാരണക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ഒമ്പതാം പ്രതി സനില്‍കുമാറിന്‍റെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയിരുന്നു.

നടിയെ ആക്രമിച്ച  ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി കോടതി തളളിയിരുന്നു. നടിയുടെ സ്വകാര്യത മാനിച്ചാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറാത്തതെന്നും  ദൃശ്യങ്ങള്‍ ദിലീപിനോ അഭിഭാഷകര്‍ക്കോ വിദഗ്‍ധര്‍ക്കോ പരിശോധിക്കാമെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. ആറുമാസത്തിനുളളിൽ വിസ്താരം പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫലം വരും മുൻപേ 12000 ലഡു ഉണ്ടാക്കി വച്ച സ്വതന്ത്രന് മിന്നും വിജയം; 'എന്നാ ഒരു കോണ്‍ഫിഡൻസാ' എന്ന് നാട്ടുകാർ
മലയാള സിനിമയിൽ പുരുഷാധിപത്യം നിലനിൽക്കുന്നുവെന്ന് ഭാഗ്യലക്ഷ്മി; 'സ്റ്റാറുകളെ വളർത്തിയത് മാധ്യമങ്ങളെന്ന് വിമർശനം'