Actor Dileep Case : നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപ് സുപ്രീംകോടതിയിലെ ഹർജി പിൻവലിച്ചു

Web Desk   | Asianet News
Published : Dec 17, 2021, 12:35 PM ISTUpdated : Dec 17, 2021, 12:39 PM IST
Actor Dileep Case : നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപ് സുപ്രീംകോടതിയിലെ ഹർജി പിൻവലിച്ചു

Synopsis

കേസിലെ വിചാരണ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഹർജി പിൻവലിച്ചത്. കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. 

ദില്ലി: നടിയെ ആക്രമിച്ച കേസിൽ തന്നെ കുറ്റവിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിൽ സമർപ്പിച്ച ഹർജി നടൻ ദിലീപ് പിൻവലിച്ചു. 
കേസിലെ വിചാരണ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഹർജി പിൻവലിച്ചത്. 

കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ താൻ ഇരയാണെന്നും  ക്വട്ടേഷൻ സംഘം തന്നെ കുടുക്കിയതാണെന്നുമാണ് ദിലീപ് ഹർജിയിൽ പറഞ്ഞിരുന്നത്. ജസ്റ്റിസ് എ.എം.ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് കേസ് പര​ഗിണിക്കാനിരിക്കെയാണ് ഇന്ന് ദിലീപ് ഹർജി പിൻവലിച്ചത്. 

കോഴിക്കോട്ട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയ്ക്കാണ് പോള്ളലേറ്റത്. 

ഇന്ന് രാവിലെ 9.50 നാണ് സംഭവം. യുവതി ഓഫീസിലേക്ക് കയറുന്നതിന് മുമ്പ് ഗെയിറ്റിൽ വച്ചാണ് യുവാവ് തീ കൊളുത്തിയത്. തുടർന്ന് ഇയാൾ സ്വയം തീകൊളുത്തുകയും ചെയ്തു.  (കൂടുതൽ വായിക്കാം..)
 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ