മുൻ മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ചെന്ന കേസ്: വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു

Published : May 25, 2026, 12:57 PM ISTUpdated : May 25, 2026, 01:04 PM IST
pinarayi

Synopsis

ഏറെ വിവാദമായ കേസിൽ വ്യോമയാനവകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 3 വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. ശബരിനാഥൻ ഉൾപ്പെടെ 4 പേരാണ് കേസിലെ പ്രതികൾ. 

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസിൽ വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു. ഏറെ വിവാദമായ കേസിൽ വ്യോമയാനവകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 3 വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. ശബരിനാഥൻ ഉൾപ്പെടെ 4 പേരാണ് കേസിലെ പ്രതികൾ. ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് പിണറായിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്.

വ്യോമയാന വകുപ്പുകൾ ചുമത്താൻ പ്രോസിക്യൂഷൻ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചപ്പോൾ ആവശ്യം തള്ളിയിരുന്നു. ഇതുമൂലം കുറ്റത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ഒഴിവാക്കി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ ഉൾക്കൊള്ളിച്ച് കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2022 ജൂൺ 13നാണ് കേസിനാപ്ദമായ സംഭവം നടന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മലയിടം തുരുത്തിൽ വിധി നടപ്പാക്കുകയല്ലാതെ സർക്കാറിന് മറ്റ് മാർഗമില്ല'; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി
'നിഖിൽ പൈലി നിരപരാധിയാണെന്ന് ഉത്തമ ബോധ്യം കോൺ​ഗ്രസിനുണ്ട്'; വിവാദത്തിൽ പ്രതികരിച്ച് ഡിസിസി പ്രസിഡന്റ് ‌