'നിഖിൽ പൈലി നിരപരാധിയാണെന്ന് ഉത്തമ ബോധ്യം കോൺ​ഗ്രസിനുണ്ട്'; വിവാദത്തിൽ പ്രതികരിച്ച് ഡിസിസി പ്രസിഡന്റ് ‌

Published : May 25, 2026, 12:02 PM IST
Nikhil paily

Synopsis

ആരെ നാമനിർദേശം ചെയ്യണമെന്ന് സിപിഎം പറയേണ്ട ആവശ്യമില്ലെന്നും കൊലക്കേസ് പ്രതികളെ വരെ ജനപ്രതിനിധികളാക്കിയ ആളുകളാണ് സിപിഎമ്മെന്നും അദ്ദേഹം ആരോപിച്ചു

തൊടുപുഴ: ധീരജ് വധക്കേസിൽ കോണ്ഗ്രസ് ജില്ലാ നേതൃത്വം പുനരന്വേഷണം ആവശ്യപ്പെടുമെന്ന് ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യു. നിഖിൽ പൈലി ഉൾപ്പെടെ നിലവിൽ പ്രതിചേർത്തിരിക്കുന്നവർ നിരപരാധികളാണെന്ന കാര്യത്തിൽ കോൺഗ്രസിന് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് നിഖിൽ പൈലിയെ ഡിസിസിയിലേക്ക് നാമനിർദേശം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആരെ നാമനിർദേശം ചെയ്യണമെന്ന് സിപിഎം പറയേണ്ട ആവശ്യമില്ലെന്നും കൊലക്കേസ് പ്രതികളെ വരെ ജനപ്രതിനിധികളാക്കിയ ആളുകളാണ് സിപിഎമ്മെന്നും അദ്ദേഹം ആരോപിച്ചു. നിഖിൽ പൈലിയെ ഡിസിസി അംഗമാക്കിയതിൽ വിവാദമുയർന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം: നിരവധി പേർക്ക് തൊഴാനായില്ലെന്ന് അറിഞ്ഞു, വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ദേവസ്വം ചെയർമാൻ
'കമ്മ്യൂണിസ്റ്റ് ചാര വനിതയെന്ന നിലയിൽ പ്രചാരണം, നിശ്ശബ്ദരാക്കപ്പെട്ട സ്ത്രീകളുടെ ശബ്ദമായി എന്നുള്ളതാണോ ഞാൻ ചെയ്ത തെറ്റ് '? പ്രതികരിച്ച് റിനി ആൻ ജോർജ്