
ആലപ്പുഴ: കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിന് സമീപം വെച്ച് അതിക്രൂരമായി മർദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ നാലാം പ്രതി രാഹുലും പൊലീസിന്റെ പിടിയിലായി. ഇയാളുടെ വീടിന് സമീപത്തു നിന്നും കഞ്ചാവുമായിട്ടാണ് പിടിയിലായത്. കേസിൽ സഹോദരങ്ങൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശി അരുൺ പ്രസാദാണ് റെയിൽവേ ട്രാക്കിൽ വെച്ച് ഗുണ്ടാ സംഘത്തിന്റെ അതിക്രൂര മർദനത്തിന് ഇരയായത്. പ്രതികൾ തന്നെ ഷൂട്ട് ചെയ്ത വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
പാറക്കല്ല് കൊണ്ട് അരുണിന്റെ കയ്യിലും കാലിലും ഇടിക്കുന്നത് രാഹുൽ ആണ്. മർദനത്തിൽ അരുണിന്റെ വലതുചെവിയുടെ ഡയഫ്രം പൊട്ടി കേൾവിശക്തി നഷ്ടമായി. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും ഗുണ്ടാ നേതാവിന്റെ നഷ്ടപ്പെട്ട ഫോൺ പോലീസിന് കൈമാറിയതിന്റെ വിരോധവുമാണ് തട്ടിക്കൊണ്ടു പോകലിനും ക്രൂരമർദനത്തിനും പിന്നിൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam