
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഡിസംബർ 2 മുതൽ 18 വരെ നടക്കും. കേസിലെ 95 സാക്ഷികളെ വിസ്തരിക്കും. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ. വിചാരണയുടെ രണ്ടാം ഘട്ടം ജനുവരിയിൽ നടക്കും. തിരുവനന്തപുരം ഒന്നാം സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279,301,304,മോട്ടോർ വകുപ്പ് നിയമം 184 എന്നീ വകുപ്പ് പ്രകാരമാണ് വിചാരണ.
കോടതിയിൽ നേരിട്ട് ഹാജരായ ശ്രീറാം വെങ്കിട്ടരാമൻ കുറ്റം നിഷേധിച്ച സാഹചര്യത്തിലാണ് വിചാരണ ആരംഭിക്കാൻ കോടതി തീരുമാനിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റെക്സ് ഹാജരാകും. 2019 ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam