
തിരുവനന്തപുരം: ഗതാഗത വകുപ്പിന് പുതിയ വാഹനങ്ങൾ വാങ്ങാൻ രണ്ട് കോടി രൂപ അനുവദിച്ച് സർക്കാര്‍. എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന് വാഹനങ്ങൾ വാങ്ങാനാണ് തുക അനുവദിച്ചത്. 15 വർഷം കഴിഞ്ഞ 59 വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ വേണമെന്ന് ഗതാഗത കമ്മീഷണർ ആവശ്യപെട്ടിരുന്നു. 20 വാഹനങ്ങൾ വാങ്ങാനാണ് ഇപ്പോൾ തുക അനുവദിച്ചത്.
കഴിഞ്ഞ ദിവസമാണ് സി എച്ച് നാഗരാജു ഗതാഗത കമ്മീഷണറായി ചുമതലയേറ്റത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്ന എസ് ശ്രീജിത്തിന് പകരം ആദ്യം എ അക്ബറിനാണ് ചുമതല നല്‍കിയിരുന്നത്. പിന്നീട് സി എച്ച് നാഗരാജുവിന് ഗതാഗത കമ്മീഷണർ ആക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.
ആരും കൊതിച്ച് പോകും ഇതിലൂടെ നടക്കാൻ! 50 ലക്ഷം ചെലവിട്ട് ഫുൾ ശീതീകരിച്ചു, ആകാശം തൊട്ട പദ്ധതി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam