പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; കോഴിക്കോട് പ്രതിക്ക് 33 വർഷം കഠിന തടവ്

Published : Nov 15, 2023, 05:32 PM IST
പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; കോഴിക്കോട് പ്രതിക്ക് 33 വർഷം കഠിന തടവ്

Synopsis

രണ്ടാം പ്രതി കക്കോടി സ്വദേശി അൽ ഇർഷാദിന് 4 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും കോഴിക്കോട് അതിവേഗ പോക്സോ കോടതി വിധിച്ചു. പതിനാല് കാരിയെ പീഡിപ്പിച്ച കേസിലാണ് വിധി. 

കോഴിക്കോട്: പോക്സോ കേസിൽ പ്രതിക്ക് 33 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കോഴിക്കോട് കക്കോടി സ്വദേശി ഷാജി മുനീറിനാണ് 33 വർഷം കഠിന തടവും രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും കോടതി വിധിച്ചത്. രണ്ടാം പ്രതി കക്കോടി സ്വദേശി അൽ ഇർഷാദിന് 4 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും കോഴിക്കോട് അതിവേഗ പോക്സോ കോടതി വിധിച്ചു. പതിനാല് കാരിയെ പീഡിപ്പിച്ച കേസിലാണ് വിധി. 

33 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ഡിസംബര്‍ 12ന്

2017 സെപ്റ്റംബർ 9നും ഒക്ടോബറിലുമാണ് സംഭവം. പതിനാലുകാരിയെ കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ കേസിൽ 2018ൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. നീണ്ട വിചാരണക്കിടയിലാണ് കേസിൽ വിധി വന്നിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിക്ക് 33 വർഷംകഠിന തടവും രണ്ടാം പ്രതിക്ക് 4 വർഷം തടവും കോഴിക്കോട് അതിവേഗ പോക്സോ കോടതി വിധിക്കുകയായിരുന്നു. 

'ലോകത്ത് മരണങ്ങൾക്കുള്ള ആദ്യ 3 കാരണങ്ങളിൽ ഒന്ന്'; പേടിക്കണം സിഒപിഡിയെ, കൂടുതൽ ശ്വാസ് ക്ലിനിക്കുകൾ തുടങ്ങും

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K