നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം ഉടൻ നൽകണമെന്ന് ഹൈക്കോടതി

Published : Aug 05, 2026, 02:31 PM IST
Nedumangad

Synopsis

നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ നൽകണമെന്ന് ഹൈക്കോടതി. സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് വേഗത്തിൽ കുറ്റപത്രം നൽകണമെന്ന് നിർദ്ദേശിച്ചത്

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ നൽകണമെന്ന് ഹൈക്കോടതി. സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് വേഗത്തിൽ കുറ്റപത്രം നൽകണമെന്ന് നിർദ്ദേശിച്ചത്. ഫോറൻസിക് പരിശോധന ഫലം വൈകുന്നതാണ് കുറ്റപത്രം നൽകുന്നതിൽ കാലതാമസം ഉണ്ടാക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ കക്ഷിയാക്കണമെന്ന ശിശുസംരക്ഷണ ഓഫീസറുടെ ആവശ്യം ഹൈക്കോടതി തള്ളി. കഴിഞ്ഞ മെയ് 21 നാണ് രണ്ടാനച്ഛൻ അഷ്കറിന്‍റെ ക്രൂരമായ പീഡനത്തെ തുടർന്ന് ഒന്നര വയസുകാരൻ മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 91 മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നതായാണ് കണ്ടെത്തിയത്. പരിക്ക് വിവരം അറിഞ്ഞിട്ടും കൃത്യമായി അറിയിക്കുന്നതിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് വീഴ്ച ഉണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരെ നിരീക്ഷിക്കാൻ നീക്കം, ക്യാമറ സ്ഥാപിച്ചു; വിവാദമായതോടെ പിൻവലിച്ചു
മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം:3 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ, വിധിയിൽ പൂർണമായും തൃപ്തരല്ലെന്ന് ജലീലിൻ്റെ കുടുംബം