സഹോദരനടക്കം മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; മൂക്കന്നൂർ കേസിൽ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി

Published : Jan 24, 2024, 11:53 AM IST
സഹോദരനടക്കം മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; മൂക്കന്നൂർ കേസിൽ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി

Synopsis

പ്രതിയുടെ ശിക്ഷയിൻമേലുള്ള വാദം ഈ മാസം 29ന് നടക്കും. പ്രതിയായ ബാബു സഹോദരൻ ശിവൻ, ഭാര്യ വൽസല, മകൾ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 

കൊച്ചി: മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി. ബാബുവിനെതിരെ കൊലപാതകവും കൊലപാതക ശ്രമവും അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതിയുടെ ശിക്ഷയിൻമേലുള്ള വാദം ഈ മാസം 29ന് നടക്കും. പ്രതിയായ ബാബു സഹോദരൻ ശിവൻ, ഭാര്യ വൽസല, മകൾ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 

ഫെബ്രുവരി 11 നായിരുന്നു കൊലപാതകം. കുടുംബവഴക്കിനെ തുടർന്നാണ്​ ജ്യേഷ്ഠ സഹോദരനെയും ഭാര്യയേയും മകളേയും ബാബു വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച മകളുടെ മകനെയും ഇയാൾ  വെട്ടിയിരുന്നു. കൊലപതാകത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട്​ പിടികൂടുകയായിരുന്നു. 

ജയ് ശ്രീരാം വിളിച്ച് പോസ്റ്റിട്ടത് കെവിന്‍ പീറ്റേഴ്സണ്‍, പിന്നാലെ ധോണിക്കും രോഹിത്തിനും പൊങ്കാലയിട്ട് ആരാധകര്‍

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി