തപാല്‍ ബാലറ്റ് കാണാതായ സംഭവം, ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുത്ത് പൊലീസ്

Published : Jan 26, 2023, 09:29 PM ISTUpdated : Jan 26, 2023, 10:21 PM IST
  തപാല്‍ ബാലറ്റ് കാണാതായ സംഭവം, ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുത്ത് പൊലീസ്

Synopsis

കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പെരിന്തല്‍മണ്ണ പൊലീസ് കേസ് അന്വേഷിക്കും.

മലപ്പുറം: പെരിന്തൽമണ്ണ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മലപ്പുറം ജില്ലാ കളക്ടർ അന്വേഷണമാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച്ചയുണ്ടായെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ജില്ലാ കളക്ടറുടെ പ്രാഥമിക നിഗമനം.

ജനപ്രാതിനിധ്യ നിയമത്തിന്‍റെ 134,136 വകുപ്പുകൾ പ്രകാരം കേസെടുത്ത് പെരിന്തൽമണ്ണ പൊലീസ് ആണ് അന്വേഷണം നടത്തുക. ജില്ലാ കളക്ടർ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയ നാല് ഉദ്യോഗസ്ഥരും നോട്ടീസിനുള്ള മറുപടി നൽകി. ഉദ്യോഗസ്ഥരുടെ മറുപടിയും നിയമവശങ്ങളും പരിശോധിച്ച് തിങ്കളാഴ്ച്ച ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കും.

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി