'കേസ് രജിസ്റ്റർ ചെയ്തു, എഫ്ഐആറിന്റെ പകർപ്പ് നല്‍കിയില്ല'; അമ്പലപ്പുഴ പൊലീസിനെതിരെ ആരോപണം

By Web TeamFirst Published Aug 8, 2021, 7:48 PM IST
Highlights

കേസെടുത്തിട്ടും എഫ്ഐആറിന്റെ പകർപ്പ് പരാതിക്കാരിക്ക് നൽകിയില്ല. ഒടുവിൽ പട്ടികജാതി സംഘടനകൾ ഇടപെട്ടതോടെ പകർപ്പ് നൽകി പൊലീസ്. 

അമ്പലപ്പുഴ: കേസെടുത്തിട്ടും എഫ്ഐആറിന്റെ പകർപ്പ് പരാതിക്കാരിക്ക് നൽകിയില്ല. ഒടുവിൽ പട്ടികജാതി സംഘടനകൾ ഇടപെട്ടതോടെ പകർപ്പ് നൽകി പൊലീസ്. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡംഗത്തിനെതിരെ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയ ദളിത് യുവതിക്കാണ് എഫ്ഐആറിന്റെ പകർപ്പ് നൽകാൻ പൊലീസ് തയ്യാറാകാതിരുന്നത്. 

ജാതിപ്പേര് പറഞ്ഞ് ആക്ഷേപിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നു കാട്ടിയാണ് പഞ്ചായത്തംഗത്തിനെതിരെ യുവതി ഒരാഴ്ച മുൻപ് പരാതി നൽകിയത്. ഇതിനു ശേഷം അമ്പലപ്പുഴ പൊലീസ് കേസെടുക്കാതെ വന്നതിനെത്തുടർന്ന് കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുമ്പോഴാണ് ശനിയാഴ്ച കേസെടുക്കാൻ പോലീസ് തയ്യാറായത്. 

ഇന്ന് സ്റ്റേഷനിലെത്തിയ പരാതിക്കാരിക്ക് തുടക്കത്തിൽ എഫ്ഐആറിന്റെ പകർപ്പ് നൽകാൻ പൊലീസ് തയ്യാറായില്ല. പിന്നീട് ദളിത് സംഘടനാ നേതാക്കൾ ഇടപെട്ടതിന് ശേഷമാണ് പകർപ്പ് നൽകിയത്.

click me!