
എറണാകുളം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഐഎൻഡിയുസി നേതാവ് ആർ. ചന്ദ്രശേഖരൻ അടക്കമുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇന്ന് കോടതിയിൽ ഹാജരാക്കും. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാരിൻ്റെ അവകാശം നിലനിർത്തിക്കൊണ്ടാണ് നിലവിൽ പ്രോസിക്യൂഷൻ അനുമതി നൽകിയിരിക്കുന്നത്. അതേസമയം, കോടതി സമ്മർദ്ദം മൂലമാണ് പ്രോസിക്യൂഷൻ അനുമതി നൽകേണ്ടി വന്നതെന്ന രീതിയിൽ ഉത്തരവിറക്കിയ ഉദ്യോഗസ്ഥൻ കെ. ബിജുവിനെതിരെ നടപടി വേണമെന്ന് കേസിലെ പരാതിക്കാരനായ കടകംപള്ളി മനോജ് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam