കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണക്കേസ്; അനീഷ് ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ഇഡി

Published : Jan 14, 2026, 10:55 PM IST
aneesh babu arrest

Synopsis

ടാൻസാനിയയിൽ നിന്ന് കശുവണ്ടി ഉറക്കിയതിൽ 25 കോടിരൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് കണ്ടെത്തൽ. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പത്ത് തവണ ഇഡി സമൻസ് അയച്ചിട്ടും അനീഷ് ബാബു ഹാജരായിരുന്നില്ല.

കൊച്ചി: കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണ കേസിൽ കൊല്ലത്തെ വ്യവസായി അനീഷ് ബാബുവിനെ ഇഡി അറസ്റ്റ് ചെയ്തു. എറണാകുളത്തെ ഹോട്ടലിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് കൊച്ചി യൂണിറ്റിലെ ഇഡി സംഘം കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ടാൻസാനിയയിൽ നിന്ന് കശുവണ്ടി ഉറക്കിയതിൽ 25 കോടിരൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് കണ്ടെത്തൽ. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പത്ത് തവണ ഇഡി സമൻസ് അയച്ചിട്ടും അനീഷ് ബാബു ഹാജരായിരുന്നില്ല. ഇതിനെതിരെ ഇഡി എറണാകുളം കോടതയിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്ന് അറസ്റ്റ് ചെയ്തത്. കേസ് ഒത്തു തീ‍ർപ്പാക്കാൻ ഇഡി ഉദ്യോഗസ്ഥൻ 2 കോടിരൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാട്ടി നേരത്തെ അനീഷ് ബാബു നിൽകിയ പരാതിയിൽ ഒരു ഏജന്‍റിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി
പരാതി ലഭിച്ചാൽ നടപടിയെന്ന് സ്പീക്കർ, പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി ഡികെ മുരളി എംഎൽഎ