കശുവണ്ടി ഫാക്ടറികൾ പ്രവർത്തനം പുനരാരംഭിച്ചു; പ്രതീക്ഷയോടെ തൊഴിലാളികൾ

By Web TeamFirst Published May 9, 2020, 12:49 PM IST
Highlights

ആയിരങ്ങളാണ് ഫാക്ടറികൾ  തുറന്നതോടെ പ്രതീക്ഷയോടെ പണിക്കെത്തിയത്. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചുമാണ് കശുവണ്ടി ഫാക്ടറികളില്‍ തൊഴിലാളികൾ ജോലി എടുക്കുന്നത്.
 

കൊല്ലം: ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ കശുവണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിച്ചു തുടങ്ങി. രണ്ട് മാസം കൊണ്ട് കടക്കെണിയിലായ ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ് തൊഴിലാളികള്‍.

ലോക്ക്ഡൗൺ വന്നതോടെ കടക്കെണിയിലായ അനേകം തൊഴിലാളികളിൽ ഒരാളാണ് 48കാരിയായ ലതിക. അഞ്ച് വര്‍ഷമായി സ്തനാര്‍ബുദത്തിന് ചികില്‍സയിലാണ്. വീട്ടുചെലവും മക്കളുടെ പഠനവും ചികില്‍സ ചെലവുമൊക്കെ മുന്നോട്ട് കൊണ്ടുപോയത് കശുവണ്ടി ഫാക്ടറയിലെ കൂലിയില്‍ നിന്നായിരുന്നു. ലോക്ക് ഡൗണ്‍ എല്ലാം തകര്‍ത്തു. കടംവാങ്ങിയും ചികില്‍സ മുടക്കിയും രണ്ട് മാസം. കശുവണ്ടി ഫാക്ടറി തുറന്നതോടെ ജീവിതം പഴയപടി ആക്കാമെന്ന പ്രതീക്ഷയിലാണ് ലതിക. 

ലതികയെപ്പോലെ ആയിരങ്ങളാണ് ഫാക്ടറികൾ  തുറന്നതോടെ പ്രതീക്ഷയോടെ പണിക്കെത്തിയത്. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചുമാണ് കശുവണ്ടി ഫാക്ടറികളില്‍ തൊഴിലാളികൾ ജോലി എടുക്കുന്നത്.

വിശദമായ റിപ്പോർട്ട് കാണാം

 

click me!