
കൊച്ചി: സച്ചിന്‍ ദേവ് എംഎല്‍എ നല്‍കിയ ജാതി അധിക്ഷേപ പരാതിയില്‍ അഡ്വക്കറ്റ് ജയശങ്കറിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസില്‍ അന്വേഷണം തുടരാമെന്നും ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യദുവും മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് ജയശങ്കര്‍ യൂട്യൂബിലിട്ട വീഡിയോക്കെതിരായിരുന്നു സച്ചിന്‍ ദേവിന്‍റെ പരാതി. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസാണ് ജയശങ്കറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
Also Read: ഒരുപാട് ചിരി ഓർമ്മകൾ സമ്മാനിച്ച് മടക്കം, മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു