ജയിലിലെ ജാതി വിവേചനം; ​ഗൗരവമെന്ന് ചീഫ് ജസ്റ്റിസ്, കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് നോട്ടീസ്

Published : Jan 03, 2024, 07:25 PM IST
ജയിലിലെ ജാതി വിവേചനം; ​ഗൗരവമെന്ന് ചീഫ് ജസ്റ്റിസ്, കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് നോട്ടീസ്

Synopsis

ജയിൽ ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ തടവുകാർക്കിടയിൽ ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് ഹർജിയിലെ ആരോപണം. കേരളത്തിനു പുറമെ, തമിഴ്നാട്, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഒ‍‍‍ഡീഷ, പഞ്ചാബ്, തെലുങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസയച്ചത്. 

ദില്ലി: ജയിൽ ചട്ടങ്ങളിലെ ജാതി വിവേചനത്തിനെതിരേ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനും കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസയച്ചു. ഹര്‍ജിയിലെ വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു. ജയിൽ ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ തടവുകാർക്കിടയിൽ ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് ഹർജിയിലെ ആരോപണം. കേരളത്തിനു പുറമെ, തമിഴ്നാട്, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഒ‍‍‍ഡീഷ, പഞ്ചാബ്, തെലുങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസയച്ചത്. ജയിലനകത്ത് കടുത്ത ജാതി വിവേചനമുണ്ടെന്നു ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തക സുകന്യ ശാന്തയാണ് ഹർജി നൽകിയത്.

വിദ്യാര്‍ഥിനി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് പൊലീസ്, 'എത്തിയത് പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി'

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം