കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി

Published : Oct 24, 2026, 11:14 PM IST
gireesh kumar

Synopsis

തിരുവനന്തപുരം മേലെ പഴവങ്ങാടിയിൽ കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ ക്രൂരമായി മർദിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: തിരുവനന്തപുരം മേലെ പഴവങ്ങാടിയിൽ കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ ക്രൂരമായി മർദിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കീഴാറന്നൂർ പുത്തൻവിള വീട്ടിൽ ഗിരീഷ് കുമാർ എന്ന കാർത്തികേയനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. തമിഴ്‌നാട് കടയനല്ലൂർ സ്വദേശിയും കോട്ടയ്ക്കകം അന്നമിത്ര കാറ്ററിങ് സർവീസിലെ ജീവനക്കാരനുമായ കേശവൻ (52) ആണ് കൊല്ലപ്പെട്ടത്. 2022 മാർച്ച് ഒമ്പതിന് രാത്രിയായിരുന്നു സംഭവം. കേസിൽ പ്രതിക്കെതിരായ നിർണായക തെളിവായി മാറിയത് സമീപത്തെ വ്യാപാരസ്ഥാപനത്തിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ്. നാലുവർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മദ്യലഹരിയിൽ അമിത വേഗതയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥന്‍റെ കാർ മറിഞ്ഞു; നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
ട്യൂഷൻ ക്ലാസ്സിലേക്ക് പോവുകയായിരുന്ന 12കാരിയെ നിയന്ത്രണം വിട്ട കാർ ഇടിച്ചു; ദാരുണാന്ത്യം