കേരളത്തെപ്പറ്റി വിദ്വേഷ പരാമർശ വീഡിയോ; യൂട്യൂബർ അമൃത് സിംഗ് ഡാരനെതിരെ കേസെടുത്തു

Published : Oct 24, 2026, 09:03 PM ISTUpdated : Oct 24, 2026, 10:26 PM IST
YouTuber Amrit Singh Daran

Synopsis

കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ പങ്കുവെച്ച യൂട്യൂബർക്കെതിരെ കേസെടുത്തു. ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരനെതിരെയാണ് കേസെടുത്തത്

കൊച്ചി: കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ച ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരനെതിരെ കേസ് എടുത്തു. അമരാവതി സ്വദേശി ജൂഡ് വിപിൻറെ പരാതിയിൽ ഫോർട്ടു കൊച്ചി പൊലീസാണ് കേസെടുത്തത്. ബിഎൻഎസ് 353(2), 192 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 22 ന് രാവിലെയാണ് ഇൻസറ്റഗ്രാമിൽ പോസ്റ്റിട്ടത്.

ഫോർട്ട് കൊച്ചിയിലെ കാശി ആർട്ട് കഫേയിൽ ബീഫ് വിൽക്കുന്നുണ്ടെന്നും ഒരു ന്യൂനപക്ഷ മതവിഭാഗം കൂടുതലായി പ്രദേശത്ത് താമസിക്കുന്നത് കൊണ്ടാണ് ഇതെന്നും വീഡിയോയിലുണ്ട്. ഗാന്ധിജിയുടെ പ്രതിമക്കൊപ്പം ജിന്നയുടെ പ്രതിമയും ഇവിടെയുണ്ടെന്ന് വീ‍ഡിയോവിൽ പറയുന്നു. ഈ പോസ്റ്റിന് കീഴിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമൻറുകൾ വന്നുവെന്നും രണ്ട് മതവിഭാഗങ്ങൾ തമ്മിൽ വിദ്വേഷം ഉണ്ടാക്കാൻ ഇതിടയാക്കുമെന്നും കാട്ടിയാണ് ജുഡ് വിപിൻ പൊലീസിൽ പരാതി നൽകിയത്. ഇതിൻറെ അടസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ജനറിക് മരുന്നിന് ഞങ്ങൾ എതിരല്ല, ആശങ്ക പരിഹരിക്കണമെന്ന് പറഞ്ഞത് ജനറിക് മരുന്നിനെതിരായ അഭിപ്രായമായി തെറ്റിദ്ധരിക്കേണ്ട'; വിശദീകരണവുമായി കെ കെ ശൈലജ
ചാലിയാറിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ കാണാതായി; അപകടത്തിൽപെട്ടത് അവധിക്കായി നാട്ടിലെത്തിയ സൈനികൻ