ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് യാത്രാമൊഴി; വിട നൽകി വിശ്വാസ സമൂഹം, കബറടക്ക ശുശ്രൂഷകള്‍ പൂര്‍ത്തിയായി

Published : Nov 02, 2024, 06:04 PM ISTUpdated : Nov 02, 2024, 06:05 PM IST
ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് യാത്രാമൊഴി; വിട നൽകി വിശ്വാസ സമൂഹം, കബറടക്ക ശുശ്രൂഷകള്‍ പൂര്‍ത്തിയായി

Synopsis

യാക്കോബായ സുറിയാനി സഭയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്ക് വിട നൽകി വിശ്വാസ സമൂഹം. പുത്തൻകുരിശ് മാർ അത്തനേഷ്യസ് കത്തീഡ്രലിൽ സംസ്കാര ശുശ്രൂഷകൾ പൂര്‍ത്തിയായി.

കൊച്ചി:യാക്കോബായ സുറിയാനി സഭയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്ക് വിട. ശ്രേഷ്ഠ ബാവയ്ക്ക് വിട നൽകാൻ ആയിരങ്ങളാണ് പുത്തൻകുരിശിലെ സഭാ ആസ്ഥാനത്തെത്തിയത്. വൈകിട്ട് 3 മണിയോടെയാണ് പുത്തൻകുരിശ് മാർ അത്തനേഷ്യസ് കത്തീഡ്രലിൽ സംസ്കാര ശുശ്രൂഷകൾക്ക് തുടക്കമായത്.

മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്‍റെ മുഖ്യ കാർമികത്വത്തിൽ ആയിരുന്നു കബറടക്ക ശുശ്രൂഷകള്‍. 5.40ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. പാത്രിയർക്കീസ് സെന്‍ററിനോട് ചേർന്ന കത്തീഡ്രലിൽ പ്രത്യേകം തയ്യാർ ആക്കിയ കല്ലറയിൽ ആണ് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായെ കബറടക്കിയത്.

അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും എത്തിയ മെത്രൊപ്പൊലീത്തമാരും ചടങ്ങിൽ കാർമ്മികരായി. 25 വർഷക്കാലം സഭയെ നയിച്ച വ്യക്തിത്വമാണ് ഇദ്ദേഹം. സർക്കാരിന്‍റെ ​ഗാർഡ് ഓഫ് ഓണർ നൽകിയാണ് അദ്ദേഹ​ത്തിന് ആദരമർപ്പിച്ചത്. സംസ്ഥാന സർക്കാരിന്‍റെ അനുശോചന സന്ദേശം മന്ത്രി വി എൻ വാസവൻ അറിയിച്ചു. 

ജോസഫ് മാർ ​ഗ്രി​ഗോറിയോസ് പിൻ​ഗാമിയാകണമെന്നാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ വിൽപത്രത്തിൽ അറിയിച്ചിരിക്കുന്നത്. ജോസഫ് മാർ ​ഗ്രി​ഗോറിയോസ് പിൻ​ഗാമിയാകണമെന്നാണ് ആ​ഗ്രഹമെന്നും എന്നാൽ ഇക്കാര്യം സഭയ്ക്ക് തീരുമാനിക്കാമെന്നും വിൽപത്രത്തിൽ ബാവ പറയുന്നു. 

ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, നടൻ മമ്മൂട്ടി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരകുന്നു. ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കം പരിഹരിക്കുമെന്ന് ബാവയ്ക്ക് നൽകിയ വാക്ക് പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ എന്ത് തീരുമാനം എടുത്താലും ഒപ്പം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു എന്നും അനുശോചന പ്രസംഗത്തിൽ മുഖ്യമന്ത്രി അനുസ്മരിച്ചു.

ശ്രേഷ്‌ഠ ജീവിതത്തിൻ്റെ ചൈതന്യം; രാഷ്ട്രീയക്കാരൻ്റെ കൗശലത്തോടെ യാക്കോബായ സഭയെ വളർത്തിയ സഭാനേതാവ്

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വർഷങ്ങൾ നീണ്ട നിയമ പോരാട്ടവും കാത്തിരിപ്പും വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു
ബാർക്ക് റേറ്റിംഗിൽ സര്‍വാധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ