
തിരുവനന്തപുരം: ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക്. ഡിജിപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ ഉത്തരവിറക്കി. ഇഡിയും ക്രൈം ബ്രാഞ്ചുമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ചിൻെറ സാമ്പത്തിക അന്വേഷണ വിഭാഗമാണ് കേസുകള്‍ അന്വേഷിക്കുന്നത്. 750 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലിസിൻെറ പ്രാഥമിക നിഗമനം. ഓരോ ദിവസവും കേസുകളുടെ എണ്ണവും വർദ്ധിക്കുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്നാണായിരുന്നു ശുപാർശ. ഈ ശുപാർശ പ്രകാരം ഉത്തരവിറക്കിയ ആഭ്യന്തരവകുപ്പ് പേർഫോമ റിപ്പോർട്ട് ഉള്‍പ്പെടെ ഉടൻ കേന്ദ്ര സർക്കാരിന്j കൈമാറാൻ ഡിജിപിക്ക് നിർദ്ദേശം നൽകി.
മൾട്ടിലെവൽ മാർക്കറ്റിംഗ് ബിസിനസിന്‍റെ മറവിൽ ആയിരത്തി അറുനൂറ് കോടിയിലേറെ രൂപ വിവിധ വ്യക്തികളിൽ നിന്ന് ശേഖരിച്ച ഹൈറിച്ച് ഉടമകൾ ഒടിടി ഫ്ലാറ്റ് ഫോമിന്‍റെ പേരിലും ഇടപാട് നടത്തിയെന്നാണ് ഇഡി കണ്ടെത്തൽ .ഓഹരി വാഗ്ദാനം ചെയ്ത് ഒരാളിൽ നിന്ന് അഞ്ച് ലക്ഷം വീതം 200 ലേറെ പേരിൽ നിന്ന് പണം പിരിച്ചതായാണ് കണ്ടെത്തൽ.ഏതാണ്ട് 12 ലക്ഷംത്തിലേറെ വരിക്കാർ ഉണ്ടെന്നും അവകാശപ്പെട്ടിരുന്നു. ഹൈറിച്ച് ഒടിടി എന്ന പേരിൽ ഉടമകൾ പുറത്തിറക്കിയ ഈ ഫ്ലാറ്റ് ഫോം വാങ്ങിയത് വിജേഷ് പിള്ളയിൽ നിന്നാണെന്നാണ് ചോദ്യം ചെയ്യലിൽ പ്രതാപനും ഭാര്യ ശ്രീനയും നൽകിയ മൊഴി. എത്രകോടിരൂപയാണ് വിജേഷ് പിള്ളയക്ക് നൽകിയതെന്നതടക്കം ഇഡി പരിശോധിക്കുന്നുണ്ട്. നേരത്തെ സ്വർണ്ണകടത്ത് കേസ് ഒത്തുതീർപ്പാക്കാൻ വിജേഷ് പിള്ള സമീപിച്ചെന്നും 30 കോടി വാഗ്ദാനം ചെയ്തെന്നും സ്വപ്ന സ്വപ്ന സുരേഷ് ആരോപണം ഉന്നയിക്കുകയും സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയും ചെയ്യുന്നുണ്ട്. ഇതേ വിജേഷിനെതിരെയാണ് ഹൈറിച്ച് കേസിലും അന്വേഷഷണം നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam