ലൈഫ് മിഷൻ പദ്ധതി : എവിടെയോ എന്തോ ദുരൂഹതയുണ്ടെന്ന് ഹൈക്കോടതി

By Web TeamFirst Published Dec 17, 2020, 3:10 PM IST
Highlights

നിയമപരമായ സാധുത ഉള്ള സ്ഥാപനമല്ല ലൈഫ് മിഷനെങ്കിങ്കിൽ എങ്ങനെ ഒരു വിദേശ ഏജൻസിയുമായി ധാരണ പത്രം ഒപ്പിടാനാകും എന്ന് കോടതി ചോദിച്ചു. ധാരണ പത്രത്തിൽ ലൈഫ് മിഷനും കക്ഷിയായ സ്ഥിതിക്ക് സർക്കാർ ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ ധാരണയുണ്ടാവില്ലേയെന്നും കോടതി ആരാഞ്ഞു. 

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൽ പദ്ധതിയെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിൽ നിന്നും വിശദവിവരം തേടി ഹൈക്കോടതി. ലൈഫ് മിഷൻ എന്നത് സർക്കാർ പ്രൊജക്ടാണോ അതോ സർക്കാർ ഏജൻസിയാണോ എന്ന് കോടതി ചോദിച്ചു. ഇതൊരു സർക്കാർ പദ്ധതിയാണെന്ന് കോടതി വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതിയുടെ ധാരണാ പത്രവും കോടതി പരിശോധിച്ചു.  
 
നിയമപരമായ സാധുത ഉള്ള സ്ഥാപനമല്ല ലൈഫ് മിഷനെങ്കിങ്കിൽ എങ്ങനെ ഒരു വിദേശ ഏജൻസിയുമായി ധാരണ പത്രം ഒപ്പിടാനാകും എന്ന് കോടതി ചോദിച്ചു. ധാരണ പത്രത്തിൽ ലൈഫ് മിഷനും കക്ഷിയായ സ്ഥിതിക്ക് സർക്കാർ ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ ധാരണയുണ്ടാവില്ലേയെന്നും കോടതി ആരാഞ്ഞു. ലൈഫ് മിഷന പദ്ധതിയിൽ എവിടെയോ എന്തോ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ലൈഫ് മിഷനിൽ യാതൊരു ദുരൂഹതയുമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 

പാവപ്പെട്ട ആളുകൾക്ക് വീടുണ്ടാക്കുക എന്ന നല്ല ഉദ്ദേശം മാത്രമാണ് ലൈഫ് മിഷനുള്ളത്. സർക്കാർ ഉദ്യോഗസ്ഥർ കമ്മിീഷൻ മേടിച്ചെങ്കിൽ അത് വിജിലൻസ് ആണ് അന്വേഷിക്കേണ്ടത്. ഈ കേസിൽ FCRA (വിദേശസംഭാവന നിയമം) നിലനിൽക്കില്ലെന്നും സർക്കാർ വാദിച്ചു. എന്നാൽവടക്കാഞ്ചേരിയിലെ ഭൂമി സംസ്ഥാന സർക്കാരിന്റേതല്ലേ എന്ന് കോടതി

സർക്കാർ ഭൂമിയിൽ എങ്ങനെ ആണ് ഒരു വിദേശ ഏജൻസിക്ക് നിർമാണം നടത്താനാവുക എന്ന് കോടതി ചോദിച്ചു. എന്നാൽ ഇതിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് സംസ്ഥാന സർക്കാർ കോടതിക്ക് മറുപടി നൽകി. സർക്കാർ സ്ഥലംയൂണിടാക്കിന്  കൊടുക്കുമ്പോൾ  പാലിക്കേണ്ട നടപടികൾ  പാലിച്ചോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
 

click me!