കള്ളപ്പണകേസിൽ പ്രതിയായ  ക്യാമ്പസ് ഫ്രണ്ട് നേതാവിനെ ഇഡി കസ്റ്റഡിയിൽ വിട്ടു

Published : Dec 17, 2020, 02:21 PM IST
കള്ളപ്പണകേസിൽ പ്രതിയായ  ക്യാമ്പസ് ഫ്രണ്ട് നേതാവിനെ ഇഡി കസ്റ്റഡിയിൽ വിട്ടു

Synopsis

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടന്ന സമരങ്ങള്‍ക്ക് വിദേശ ഫണ്ടിംഗ് നടത്തിയെന്ന കേസില്‍ യുപി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനാണ് റൗഫ് ഷെരീഫ്.

കൊച്ചി: കള്ളപ്പണകേസിൽ പ്രതിയായ ക്യാമ്പസ് ഫ്രണ്ട് ദേശിയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിനെ എറണാകുളം സെഷൻസ്  കോടതി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു.  ഈ മാസം 24 വരെയാണ് ഇഡി കസ്റ്റഡി. ഇയാളുടെ മൂന്ന് അക്കൗണ്ടുകളിൽ നിന്നായി 2 കോടി 21 ലക്ഷം രൂപ ഇഡി കണ്ടെത്തിയിരുന്നു. ഇത് ഹത്രാസിലുൾപ്പടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണെന്നായിരുന്നു ഇഡി കണ്ടെത്തൽ. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടന്ന സമരങ്ങള്‍ക്ക് വിദേശ ഫണ്ടിംഗ് നടത്തിയെന്ന കേസില്‍ യുപി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനാണ് റൗഫ് ഷെരീഫ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐഎഫ്എഫ്കെയെ ഞെരിച്ച് കൊല്ലാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി; 'ഒരു കാര്യം ഉറപ്പിച്ചു പറയുന്നു, മേള ഇവിടെ തന്നെ ഉണ്ടാവും'
മസാല ബോണ്ട് ഇടപാടിൽ ഇഡിക്ക് ആശ്വാസം; നോട്ടീസിൽ തുടര്‍ നടപടികള്‍ തടഞ്ഞ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്