മഹന്ദ് നരേന്ദ്രഗിരിയുടെ മരണം; സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്തു; ആത്മഹത്യക്കുറിപ്പ് പരിശോധനക്ക് അയയ്ക്കും

By Web TeamFirst Published Sep 24, 2021, 11:52 AM IST
Highlights

തന്റെ മരണത്തിന് കാരണമായത് സ്ത്രീക്കൊപ്പമുള്ള ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന ഭീഷണിയാണെന്ന് പറഞ്ഞുള്ള മഹന്ദ് നരേന്ദ്രഗിരിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. 

ദില്ലി: അഖിലേന്ത്യ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ദ് നരേന്ദ്രഗിരിയുടെ മരണത്തിൽ സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിന് ആറുപേരുടെ സംഘത്തേയും നിയോ​ഗിച്ചു. കഴിഞ്ഞ ദിവസം സിബിഐ സംഘം പ്രയാഗ് രാജിൽ എത്തി പ്രാഥമിക വിവര ശേഖരണം നടത്തിയിരുന്നു.  മഹന്ദ് നരേന്ദ്രഗിരിയുടെ ആത്മഹത്യ കുറിപ്പ് ഫോറൻസിക് പരിശോധനയ്ക്ക് അയ്ക്കാനും തീരുമാനമായി.

തന്റെ മരണത്തിന് കാരണമായത് സ്ത്രീക്കൊപ്പമുള്ള ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന ഭീഷണിയാണെന്ന് പറഞ്ഞുള്ള മഹന്ദ് നരേന്ദ്രഗിരിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രധാന പ്രതിയും അടുത്ത അനുയായിയുമായ ആനന്ദ് ഗിരിയെയും യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രയാഗ്‌രാജിലെ മഠത്തില്‍ നരേന്ദ്രഗിരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!