Latest Videos

'നീല തൊപ്പിയും അശോകസ്തംഭവും വേണം'; സർക്കാരിനോട് മോട്ടോർ വാഹന വകുപ്പിന്‍റെ ശുപാർശ

By Web TeamFirst Published Sep 24, 2021, 11:23 AM IST
Highlights

ചട്ട ഭേദഗതി വേണമെന്ന് ഗതാഗത കമ്മീഷണർ സർക്കാരിനോട് ശുപാർശ ചെയ്തു. ബാററ്റ് തൊപ്പിയും അശോക സ്തംഭവും ഉപയോഗിക്കുന്നത് ഹൈക്കോടതി നിരോധിച്ചിരുന്നു.

തിരുവനന്തപുരം:  നീലതൊപ്പിയും അശോക സ്തംഭവും മോട്ടോർ വാഹനവകുപ്പ് (motor vehicle department) ഉദ്യോഗസ്ഥർ ധരിക്കരുതെന്ന ഹൈക്കോടതി  (high court) ഉത്തരവ് മറികടക്കാൻ നിയമഭേഗഗതി വേണമെന്ന് മോട്ടോർ വാഹന കമ്മീഷണർ. 1995-ലെ യൂണിഫോം ചട്ടത്തിൽ ഭേദഗതി കൊണ്ടുവരണമെന്നാണ് ശുപാർശ. ഹൈക്കോടതി ഉത്തരവിന് ശേഷം യൂണിഫോം ധരിക്കാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രതിഷേധിച്ചിരുന്നു.

ആർടിഒ, ജോയിൻ്റ് ആർടിഒ റാങ്കിന് മുകളിലേക്കുള്ള മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരാണ് പൊലീസിന് സമാനമായ തൊപ്പിയും ചിഹ്നവും ധരിച്ചിരുന്നത്. മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗരുടെ യൂണിഫോമിനായി 1995ൽ സർക്കാർ പുറത്തിറക്കിയ ചട്ടത്തിൽ തൊപ്പിയും കേരള സ്റ്റേറ്റ് എംബ്ലവും ധരിക്കാനാണ് നിർദ്ദേശം. ഉത്തരവ് പ്രകാരമാണെങ്കിൽ തൊപ്പിയും ആനയും ശംഖുമടങ്ങുന്ന ചിഹ്നവുമാണ് ധരിക്കേണ്ടത്. എന്നാൽ ജോയിന്റ് ആർടിഒക്ക് മുകളിലുള്ളവർ നീലപ്പൊത്തിയും അശോകസ്തംഭവും അശോകസ്തംഭം ധരിക്കുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി  പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നീലതൊപ്പിയും അശോക സ്തംഭവും ധരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

സമാന റാങ്കിലുള്ള പൊലീസിലെ ഉദ്യോഗസ്ഥർ നീലതൊപ്പിയും ചിഹ്നവും ധരിക്കുന്നതിനാൽ മോട്ടോർവാഹനവകുപ്പിലും ഇത് നടപ്പക്കാണമെന്നാവശ്യവുമായി ഉദ്യോഗസ്ഥർ രംഗത്തെത്തി. ഹൈക്കോടതി ഉത്തരവിന് ശേഷം യൂണിഫോം ധരിക്കാതെയും വാഹന പരിശോധകള്‍ ഒഴിവാക്കിയും ഉദ്യോഗസ്ഥർ നിസ്സഹരണ സമരവും നടത്തി. പ്രതിഷേധത്തെ തുടർന്ന് ഹൈക്കോടതി ഉത്തരവ് മറികടക്കാൻ നിയമഭേദഗതി വേണമെന്ന് ഗതാഗത കമ്മീഷണർ സർക്കാരിനോട് ശുപാർശ ചെയ്തു. 1995ൽ കൊണ്ടുവന്ന യൂണിഫോം ചട്ടത്തിലെ കേരള എബ്ലം എന്ന വാക്കിനു പകരം സ്റ്റേറ്റ് എംബ്ലം എന്നാക്കണമെന്നും ജോയിൻറ് ആർടിഒക്കു മുകളിലുള്ള ഉദ്യോഗസ്ഥർക്ക് നീലതൊപ്പി ധരിക്കാൻ അനുമതി നൽകണമെന്നാണ് ശുപാർശ. പൊലീസ് സമാനമായി മറ്റ് സേനാവിഭാഗങ്ങള്‍ യൂണിഫോമും തൊപ്പിയും ധരിക്കരുതെന്ന് നിരോധിക്തണമെന്നാവശ്യപ്പെട്ട് ഡിജിപി അടുത്തിടെ സർക്കാരിന് കത്ത് നൽകിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!