
കൊച്ചി: അഭയ കേസിൽ വിചാരണ നീട്ടികൊണ്ട് പോകാൻ ആകില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ നീട്ടണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജിയിൽ ആണ് നിലപാടറിയിച്ചത്. 27വർഷം പഴക്കമുള്ള കേസ് ആണ് ഇത്. കൊവിഡ് സാഹചര്യം കാരണമാക്കി വിചാരണ നിർത്തരുതെന്നും സിബിഐ കോടതിയിൽ പറഞ്ഞു.
പ്രായമായ അഭിഭാഷകർക്ക് വീഡിയോ കോൺഫറൻസ് വഴി വിചാരണക്ക് സൗകര്യം ഒരുക്കാം. അതിന്റെ ചെലവ് ഏറ്റെടുക്കാമെന്നും സിബിഐ പറഞ്ഞു. വിചാരണ നടന്നേ മതിയാകൂ എന്ന് കോടതിയും അഭിപ്രായപ്പെട്ടു. കാലത്തിന് ഒപ്പം മാറാൻ തയ്യാറാകണം എന്നും കോടതി പറഞ്ഞു. ഹർജിയിൽ പ്രതിഭാഗത്തിന്‍റെ ഭാഗം കൂട്ടി കേട്ട് ചൊവ്വാഴ്ച വിധി പ്രസ്താവിക്കും. അതുവരെ വിചാരണ നടപടികൾ പാടില്ലെന്നും കോടതി വ്യക്തമാക്കി.
Read Also: വിജയ് പി നായരെ മർദ്ദിച്ചവർക്ക് എതിരെയും നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam